
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.
1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി.